മുഹമ്മ: ശക്തമായ കാറ്റിലും മഴയിലും മുഹമ്മയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. വന്മരം കടപുഴകിവീണ് വീട് ഭാഗികമായി തകര്ന്നു. വൈദ്യുതിബന്ധം താറുമാറായി.
റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മുഹമ്മ പഞ്ചായത്ത് എട്ടാം വാര്ഡ് ചിറയില് കനകന്െറ വീടാണ് മരം വീണ് തകര്ന്നത്. കോവിലകം റിസോര്ട്ടിലെ മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിച്ചിരുന്നു. ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെയാണ് കാറ്റ് ആഞ്ഞുവീശിയത്.
കായിപ്പുറം ജങ്ഷനിലെ തണല്മരം കടപുഴകി വീണ് ആലപ്പുഴ-തണ്ണീര്മുക്കം റോഡിലെ ഗതാഗതമാണ് തടസ്സപ്പെട്ടത്. ചേര്ത്തലയില്നിന്നും അഗ്നിശമനസേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
സംസ്കൃതം സ്കൂളിന് കിഴക്കുഭാഗത്തെ കുടിലില്കവല, എസ്.എന് കവലക്ക് കിഴക്ക് കുന്നപ്പള്ളിഭാഗം, ലമണ്ട്രി റിസോര്ട്ടിന് സമീപം, പൊന്നാട് എന്നിവിടങ്ങളിലും മരങ്ങള് ലൈനുകളിലേക്ക് വീണ് വൈദ്യുതിബന്ധം താറുമാറായി. മുഹമ്മ കെ.എസ്.ഇ ബി ഉദ്യോഗസ്ഥര് സ്ഥലത്തത്തെി പൊട്ടിയ വൈദ്യുതി കമ്പികള് രാത്രിയോടെയാണ് പുന$സ്ഥാപിച്ചത്. കാറ്റിലും കോളിലുംപെട്ട് വേമ്പനാട്ടുകായലില് വിനോദസഞ്ചാരികളുമായി പോയ ഹൗസ്ബോട്ട് ആടിയുലഞ്ഞത് പരിഭ്രാന്തിപരത്തി. ഇതേ തുടര്ന്ന് ജീവനക്കാര് ബോട്ടുകള് കരയോട് അടുപ്പിച്ച് നങ്കൂരമിട്ടതിനാല് ദുരന്തം ഒഴിവായി. കായല് തീരത്തെ കല്ക്കെട്ടിനും മത്സ്യബന്ധനത്തിനായി വിരിച്ച ചീനവലകള്ക്കും നാശം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.